ബസുകളിലെ പരസ്യത്തിന് കമ്മീഷന്‍; കെ.എസ്.ആര്‍.ടി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പിടിയില്‍

ബസുകളിലെ പരസ്യത്തിന് കമ്മീഷന്‍ വാങ്ങിയ കെഎസ്ആര്‍ടിസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാര്‍ പിടിയില്‍. ഇടനിലക്കാരനില്‍ നിന്ന് 30000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്. പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ ഉദ്യോഗസ്ഥന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇടനിലക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലസ് ഉദയകുമാറിനെ പിടികൂടിയത്. ഇയാള്‍ സ്ഥിരം കൈക്കൂലിക്കാരാനെന്ന് വിജിലന്‍സ് അറിയിച്ചു.

webdesk13:
whatsapp
line