X
    Categories: indiaNews

വാണിജ്യ പാചകവാതക സിലിണ്ടറിന് ഒരു വര്‍ഷം കൂട്ടിയത് 750 രൂപ, ഒടുവില്‍ 100 കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് പൊതുമേഖല എണ്ണ കമ്പനികള്‍.19 കിലോ വരുന്ന സിലിണ്ടര്‍ വിലയിലാണ് 102.50 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്.ഇതൊടെ ഡല്‍ഹിയില്‍ 19 കിലോഗ്രം സിലിണ്ടറിന്റെ വില 1998.50 രൂപയായി കുറഞ്ഞു.

എന്നാല്‍ ഒരു വര്‍ഷത്തിനിടെ 750 രൂപയോളം വര്‍ധിപ്പിച്ച ശേഷമാണ് കമ്പനികള്‍ ഇപ്പോള്‍ വില കുറക്കാന്‍ തയ്യാറായിരിക്കുന്നത്.2021 ജനുവരി തുടക്കത്തില്‍ ഡല്‍ഹിയില്‍ വാണിജ്യ സിലണ്ടറിന്റെ വില 1349 രൂപയായിരുന്നു.ഏറ്റവുമൊടുവില്‍ ഡിസംബറില്‍ 100 രൂപയായി വര്‍ധിപ്പിച്ചിരുന്നു.ഇതൊടെ വില 2101 ആയി ഉയര്‍ന്നിരുന്നു.

അതെ സമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

 

Test User: