ഡൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 26 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 1806 രൂപയായി. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിക്കുന്നത്.
എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ വില വർധിക്കുന്നത് ഹോട്ടൽ ഭക്ഷണത്തിന് വില കൂടാൻ കാരണമാകും. ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വില വർധന തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.