X

ഇ അഹമ്മദ്, പ്രസ്ഥാനമായി മാറിയ പൗരന്‍: രാഹുല്‍ ഗാന്ധി

 

ന്യൂ ദല്‍ഹി: വ്യക്തി താല്പര്യങ്ങള്‍ക്കതീതമായി ഒരു പ്രസ്ഥാനമായി വളര്‍ന്ന മാതൃകായോഗ്യനായിരിന്നു ഇ.അഹമ്മദെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ദേശീയ സമിതി ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണ സംഗമം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തമ മലയാളിയും ഉത്തമ മുസ്ലിമും ഉത്തമ ഇന്ത്യനുമായിരുന്ന അദ്ധേഹം താന്‍ പ്രതിനിധീകരിച്ച എല്ലാവേദികളിലും രാജ്യതാല്‍പര്യം ശക്തമായി അവതരിപ്പിക്കുന്നതില്‍ അതുല്യ വിജയം കൈവരിച്ച വ്യക്തിത്വണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ജനാധിപത്യം സംരക്ഷിക്കുക: ഇ അഹമദി നെ അനുസ്മരിക്കുന്നു’ എന്ന പ്രമേയത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് രാജ്യത്തെ ജനാധിപത്യ പുരോഗമന രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യം കൊണ്ടും അവര്‍ പങ്കു വെച്ച ചിന്തകള്‍ കൊണ്ടും ശ്രദ്ധേയമായി.
വ്യക്തിതാല്‍പര്യങ്ങള്‍ക്കുപരിയായി ഇന്ത്യ എന്ന മഹാ സങ്കല്‍പത്തിന്റെയും അതിന്റെ മൂല്യങ്ങളുടേയും നൈരന്തര്യത്തിനു വേണ്ടി ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവര്‍ ഒന്നിക്കേണ്ടതിന്റെ അനിവാര്യതയെ സംഗമം ഓര്‍മ്മിപ്പിച്ചു.
സങ്കുചിത ഹിന്ദുത്വ അതി ദേശീയ താ വാദികള്‍ ഭരണ ഘടനക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുമെന്ന് ദേശീയ നേതാക്കള്‍ പാര്‍ട്ടി ഭേദമന്യേ പ്രഖ്യാപിച്ചു.
ന്യൂ ദല്‍ഹി കോണ്‍സ്റ്റിട്യുന്‍സി ക്ലബ്ബില്‍ നടന്ന സമ്മേളനം മുസ്ലിംലീഗ് ദേശീയ പ്രസിടന്റ് പ്രൊഫ. കെ.എം.ഖാദര്‍മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു.

chandrika: