ബൊഗോട്ട: കൊളംബിയയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലും 206 പേര്‍ മരിച്ചു. മൊക്കോവ പ്രവിശ്യയിലാണ് പ്രകൃതി ദുരന്തമുണ്ടായത്. 202 പേര്‍ക്ക് പരിക്കേറ്റു. മുന്നൂറിലധികം പേരെ കാണാതായതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. നൂറു കണക്കിനാളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. പാലങ്ങളും വാഹനങ്ങളും മരങ്ങളുമെല്ലാം പ്രളയത്തില്‍ ഒലിച്ചുപോയി.
കൊളംബിയന്‍ പ്രസിഡന്റ് ജുയന്‍ മാനുവല്‍ സോന്റാസ് ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചു. അടിയന്തരമായി ദുരന്തമുഖത്ത് എത്താന്‍ സൈന്യത്തോട് അദ്ദേഹം നിര്‍ദേശിച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊളംബിയയില്‍ കനത്ത മഴയും മണ്ണിടിച്ചിലും; 206 മരണം
Tags: columbia