കാവി നിറത്തോടുകൂടിയായിരിക്കും ഇനി വന്ദേഭാരത് പുറത്തിറക്കുക എന്ന് കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി ഇപ്പോള്‍.
ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണ്ണ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കോച്ചുകള്‍ ഉപയോഗിച്ചുള്ള വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ചെന്നൈയിലെ കോച്ച് ഫാക്ടറി സന്ദര്‍ശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.