പകുതി കഴിച്ച് ഒഴിവാക്കിയ പഴങ്ങള്‍, കുഞ്ഞിന്റെ വെള്ളക്കുപ്പി, ഇലകള്‍ കൊണ്ടുള്ള ചെറിയ വീട്, 17 ദിവസം മുന്‍പ് സംഭവിച്ച വിമാനാപകടത്തില്‍ കാണാതായ 4 കുട്ടികള്‍ക്കായി ആമസോണ്‍ മഴക്കാടുകളില്‍ തിരച്ചില്‍ സംഘത്തിനു ലഭിച്ച സാധനങ്ങളാണിവ. ഇതെല്ലാം കുട്ടികള്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷ നല്‍കുന്നു.
വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ സഹായത്തോടെ 100 സൈനികരും പരിശീലനം നല്‍കിയ നായകളും അടങ്ങിയതാണ് തിരച്ചില്‍ സംഘം. അവസാനം 11 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ നാലുകുട്ടികളും 17 ദിവസത്തിനുശേഷം തിരികെ കിട്ടിയത്. 13, 9, 4 വയസ്സുകാരാണ് മറ്റുകുട്ടികള്‍. പൈലറ്റടക്കം 3 മുതിര്‍ന്നവരും 4 കുട്ടികളുമായി യാത്ര പുറപ്പെട്ട സെസ്‌ന 206 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒരേ അമ്മയുടെ മക്കളായിരുന്നു നാലുപേരും. അപകടത്തില്‍ മാതാവ് മരിച്ചു.
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഇന്നലെ കുട്ടികളെ കണ്ടെത്തിയ വിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഇതും സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെന്ന് സൈന്യം അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.