പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ആളെ നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഏറെ നേരെത്തെ ശ്രമത്തിനോടുവില്‍ പുറത്തെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം