X
    Categories: MoreViews

ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം: സുപ്രീം കോടതി കൊളീജിയത്തിന്റെ യോഗം ഇന്ന്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം. ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചയച്ചിരുന്നു. ഇത് ചര്‍ച്ച ചെയ്യാനാണ് യോഗം. നിയമന ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാരിന് അയക്കുമെന്നാണ് സൂചന.

വൈകീട്ട് 4.15നാണ് യോഗം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, ജെ. ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനമല്ലാതെ മറ്റ് പ്രധാന അജണ്ടകളൊന്നും യോഗത്തിലില്ല.

ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ജസ്റ്റിസ് കെ.എം ജോസഫിന്റെ ഉത്തരവാണ് അദ്ദേഹത്തെ മോദി സര്‍ക്കാരിന് അനഭിമതനാക്കിയത്. എന്നാല്‍ ഇത്തരം നടപടികള്‍ സുപ്രീം കോടതിയുടേയും നീതിന്യായ വ്യവസ്ഥയുടേയും അന്തസ് കെടുത്തുമെന്നാണ് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരുടെ വാദം. കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: