ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം. കഴിഞ്ഞ ദിവസമാണ് കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. കേന്ദ്രം അംഗീകരിച്ച പിന്നാലെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അഞ്ച് പുതിയ ജഡ്ജിമാരെകൂടി നിയമിച്ചു.
ഇതുസംബന്ധിച്ച കഴിഞ്ഞ ഡിസംബറില്‍ തന്നെ കൊളീജിയം കേന്ദ്രസര്‍ക്കാറിന് മുന്നില്‍ ജഡ്ജിമാരുടെ പേരുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം കടുംപിടുത്തില്‍ നില്‍ക്കുകയായിരുന്നു. ഒടുവില്‍ കോടതിയ്ക്ക് മുന്നില്‍ കേന്ദ്രം വഴങ്ങുകയായിരുന്നു.
രാജസ്ഥാന്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പാട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വി.പി സഞ്ജയ് കുമാര്‍, പട്‌ന ഹൈകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് അഹാസുനുദ്ദീന്‍ അമാനത്തുള്ള, അലഹബാദ് ഹൈകോടതി ജഡ്ജി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീംകോടതിയിലേക്ക് നിയമിച്ചത്.