കാട്ടാക്കടയില്‍ കോളേജ് വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു

തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്തിനി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അപകടം.

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി അബന്യ (18) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് അപകടം. സംഭവത്തില്‍ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.

പെണ്‍കുട്ടി ഫോണ്‍ ചെയ്യാനായി ഒരുഭാഗത്തേക്ക് മാറി നിന്നതിനിടെ, വിഴിഞ്ഞം ഭാഗത്തു നിന്നുള്ള ബസ് സ്റ്റാന്‍ഡിലേക്കെത്തി. നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു.

webdesk14:
whatsapp
line