X

ജില്ലാകളക്ടര്‍ പൊതുപരിപാടിക്കിടെ മകനെ ഓമനിച്ചത് ബി.ബി.സിയിലും

പത്തനംതിട്ട ജില്ലാകളക്ടര്‍ ദിവ്യ എസ്.അയ്യര്‍ പൊതുപരിപാടിക്കിടെ മകനെ ഓമനിച്ചത് വിവാദമായതോടെ അത് ബ്രിട്ടീഷ് ടി.വി ചാനലായ ബി.ബി.സിയിലും വാര്‍ത്തയായി. ദിവ്യയുടെ ചിത്രസഹിതമാണ് വാര്‍ത്ത.

ഒക്ടോബര്‍ 30ന് പത്തനംതിട്ടയില്‍ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് മകന്‍ മല്‍ഹാര്‍ അമ്മയെ കണ്ട് വേദിയിലേക്ക് ഓടിവന്നതും അവര്‍ കുഞ്ഞിനെയെടുത്ത് മൈക്കിനടുത്തുവെച്ച് കൊഞ്ചിച്ചതും. എന്നാല്‍ സംഭവം ചിലര്‍ വിവാദത്തിന് ഉപാധിയാക്കിയിരുന്നു.

ഞായറാഴ്ച പതിവായി ഞാന്‍ അവനോടൊത്ത് കഴിയാറാണ് പതിവ്. അതൊഴിവാക്കാനാകാതെയാണ് കുഞ്ഞുമായി പൊതുയോഗത്തിനെത്തിയതെന്നാണ് ദിവ്യ എസ്.അയ്യര്‍ പറഞ്ഞത്. വിദേശത്ത് പല നേതാക്കളും കുഞ്ഞുമായി പാര്‍ലമെന്റിലും മറ്റും ചെല്ലുന്നത് കൗതുകവാര്‍ത്തയാകാറുണ്ട്. ഇതാദ്യമായാണ് ഇന്ത്യക്കാരി ഇത്തരമൊരു വാര്‍ത്തയില്‍ ഇടംനേടുന്നത്. മുന്‍ എം.എല്‍.എ കെ.എസ് ശബരിനാഥന്റെ ഭാര്യയാണ് ദിവ്യ.

Chandrika Web: