X
    Categories: indiaNews

കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ പ്രവര്‍ത്തിക്കും

ബെംഗളൂരു: കര്‍ണാടകയില്‍ നവംബര്‍ 17 മുതല്‍ കോളേജുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതപത്രം കൊണ്ടുവരണം. അല്ലാത്തപക്ഷം നിലവിലെ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായി നല്‍കുന്ന ഇളവുകളുടെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.

Test User: