X

മലപ്പുറത്ത് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോളറ

വഴിക്കടവില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഏഴും പത്തും വയസ്സുള്ള കുട്ടികളടക്കമുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ വഴിക്കടവില്‍ മാത്രം 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എടക്കര, അമരമ്പലം, തൃക്കലങ്ങോട് പഞ്ചായത്തുകളിലും മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. മലപ്പുറത്ത് കോളറ രോഗികളുടെ എണ്ണം ഇതോടെ 14 ആയി ഉയര്‍ന്നു. വഴിക്കടവില്‍ രോഗലക്ഷണം മൂലം ചികിത്സയിലായിരുന്നവര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വഴിക്കടവില്‍ മാത്രം 41 പേര്‍ക്ക് സമാന രോഗ ലക്ഷണമുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

90 ശതമാനം രോഗികളും സുഖപ്പെട്ട് വീടുകളിലേക്ക് മടങ്ങി വിശ്രമത്തിലാണ്. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ (ജലനിധി) ഫീല്‍ഡ് ടെസ്റ്റ് കിറ്റുകളും ആരോഗ്യവകുപ്പിന് കൈമാറി. ആദ്യഘട്ടത്തില്‍ വഴിക്കടവില്‍ 50 കിറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഒരു കിറ്റ് ഉപയോഗിച്ച് 80 മുതല്‍ 100 വരെ വാട്ടര്‍ സാമ്പിള്‍ പരിശോധിക്കാം. ഒരു സാമ്പിളില്‍ നിന്നും ഫിസിക്കല്‍, കെമിക്കല്‍, ബാക്ടീരിയോളജിക്കല്‍ തുടങ്ങി 12 പാറ്റമീറ്റേഴ്‌സുകള്‍ അറിയാനാവും. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും മനസ്സിലാവും.

 

 

 

 

 

 

webdesk14: