X

പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഫോണ്‍ സംഭാഷണം: സ്‌ഫോടനകേസ് പ്രതി അറസ്റ്റില്‍

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം മുഴക്കിയ സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്. ഇയാള്‍ നടത്തിയതെന്നു കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.

വാഹന കരാറുകാരനായ പ്രകാശുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് മോദിയെ വധിക്കുമെന്ന തരത്തില്‍ സന്ദേശമുള്ളത്. വാഹനത്തിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തിനിടെയാണ് മോദിയെ വധിക്കുമെന്ന തരത്തില്‍ പരാമര്‍ശമുള്ളത്.

‘മോദിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.’ എന്നായിരുന്നു മുഹമ്മദ് റഫീഖിന്റെ പരാമര്‍ശം. ‘100ല്‍ അധികം വാഹനങ്ങള്‍ ഞാന്‍ നശിപ്പിച്ചിട്ടുണ്ട്. എനിക്കെതിരെ നിരവധി കേസുകളുമുണ്ട്’. എന്ന് പ്രകാശ് പറയുന്നതും ശബ്ദരേഖയിലുണ്ട്.
അറസ്റ്റിലായ റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര്‍ പൊലീസ് പറഞ്ഞു.

chandrika: