കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അബ്ദുല്‍ നാസര്‍ മഅദനി ഉള്‍പ്പെടെ നാലു പേരെ കോടതി വെറുതെവിട്ടു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോഴിക്കോട് അഡീഷണല്‍ സെക്ഷന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളില്‍ സപര്‍ദ്ദയുണ്ടാക്കല്‍, എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.