”ലോകത്തിന് മാതൃകയായ അപൂര്‍വ്വതകളുടെ നാടാണ് നമ്മുടെ ഇന്ത്യ. പല വര്‍ണങ്ങളിലുള്ള പൂക്കള്‍ ശോഭയോടെ പൂത്തുനില്‍ക്കുന്ന മലര്‍വാടി. പല ഭാഷകള്‍, പല സംസ്‌കാരങ്ങള്‍, പല ജീവിത രീതികള്‍. ഇതൊന്നും ഇങ്ങനെ ഐക്യത്തോടെ മുന്നോട്ട് പോവുക സാധ്യമല്ലെന്ന് രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്ന് തങ്ങള്‍ സ്വാതന്ത്രദിന സന്ദേശത്തില്‍ കുറിച്ചു.
എന്നാല്‍, അത്തരം ആശങ്കകളെയെല്ലാം നാം മറികടന്നു. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യത്തിനു വേണ്ടി നാം ഒന്നിച്ചു നിന്നു. നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നിലകൊണ്ടു. സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് രാജ്യത്തിന്റെ ആണിക്കല്ല്. അത് ഇളകിപ്പോയാല്‍ മറ്റെല്ലാ നേട്ടങ്ങളും ഇല്ലാതായിപ്പോകും.
ഈ സ്വാതന്ത്ര്യ ദിനത്തില്‍ നാടിന്റെ ഐക്യത്തിനു വേണ്ടി ദൃഢപ്രതിജ്ഞയെടുക്കാം. സൗഹൃദം പൂക്കുന്ന ദിനങ്ങള്‍ക്കായി, ഒരുമിച്ചൊരു ജനതയാകാം.
ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍. തങ്ങള്‍ കുറിച്ചു.