X
    Categories: CultureMoreViews

നെടുമ്പാശേരിയില്‍ നിന്ന് 26 മുതല്‍ വിമാനം പറക്കും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 26 ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിയാല്‍ അധികൃതര്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിങ് ബേകള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങിക്കഴിഞ്ഞു. റണ്‍വേയിലെ അറ്റകുറ്റപ്പണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും.

പൂര്‍ണ സുരക്ഷ ഉറപ്പാകുന്നതിനുവേണ്ടി റണ്‍വേയിലെ മുഴുവന്‍ ലൈറ്റുകളും അഴിച്ചു പരിശോധിക്കും. വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കും. 2600 മീറ്റര്‍ നീളത്തിലുള്ള ചുറ്റുമതിലാണ് തകര്‍ന്നത്. നിലവില്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലെ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്നാണ് ആഭ്യന്തര യാത്രാവിമാന സര്‍വീസുകള്‍ നടത്തുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: