ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്തെ വന്‍ അഴിമതി പുറത്തുവിടാനൊരുങ്ങി കോബ്രാ പോസ്റ്റ് വെബ് പോര്‍ട്ടല്‍. 33,000 കോടി രൂപയുടെ സാമ്പത്തിക അഴിമതി ചൊവ്വാഴ്ച പുറത്തുവിടുമെന്നാണ് കോബ്രപോസ്റ്റ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. ജനുവരി 29ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നാണ് കോബ്രപോസ്റ്റ് അറിയിക്കുന്നത്.
നേരത്തെയും മോദി സര്‍ക്കാറിന്റെ അഴിമതി പുറത്തു കൊണ്ടുവന്ന് കോബ്രാ പോസ്റ്റ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അഴിമതി പുറത്തു വരുന്നു എന്ന് പോസ്റ്റ് വന്നതോടെ കോബ്ര പോസ്റ്റിനെതിരെ ബി.ജെ.പി അനുകൂലികള്‍ രംഗത്തെത്തി.
കോണ്‍ഗ്രസ്, ബി.എസ്.പി, എസ.്പി, ജെ.ഡി.എസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കുവാനും ഹിന്ദുത്വ ആശയങ്ങളെ ഉയര്‍ത്തുന്നതിനും വേണ്ടി പണം വാങ്ങിയതിനു ശേഷം മാധ്യമസ്ഥാപനങ്ങളുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ രഹസ്യമായി റിപ്പോര്‍ട്ടറോട് സംസാരിക്കുന്ന വിവരം നേരത്തെ കോബ്രപോസ്റ്റ് പുറത്തുവിട്ടിരുന്നു.