X

ആഴക്കടല്‍ മത്സ്യബന്ധന വിവാദം: തീരദേശ ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ തുടങ്ങി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തു വിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

തീരദേശത്തെ ഫിഷ്ലാന്‍ഡിംഗ് സെന്ററുകളും ഹാര്‍ബറുകളും ഇന്ന് അടച്ചിടും. ബോട്ടുകള്‍ കടലില്‍ ഇറക്കില്ല. നീലേശ്വരം മുതല്‍ കൊല്ലം വരെയുള്ള തീരദേശ മേഖലയിലാണ് മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തമായി ഹര്‍ത്താല്‍ സംഘടിപ്പിച്ചത്.

Test User: