ആലപ്പുഴ: സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും അറിയാതെ വിദേശ കപ്പല്‍ കേരള തീരത്തെത്തി. വിദേശ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് കോസ്റ്റ് ഗാര്‍ഡ് അറിഞ്ഞ് കോസ്റ്റല്‍ പൊലീസ് അറിയിച്ചതിനു ശേഷം മാത്രമാണ്. കപ്പല്‍ ആലപ്പുഴ തീരത്തെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു.
12 നോട്ടിക്കല്‍ മൈല്‍ ദുരത്തിനകത്ത് വിദേശ കപ്പലുകള്‍ കടന്നെത്തിയാല്‍ കോസ്റ്റ് ഗോര്‍ഡ് അറിഞ്ഞിരിക്കണമെന്നാണ് നിയമം. തീരത്തെത്തിയ കപ്പലിനുള്ളില്‍ രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരുടെ പക്കല്‍ നിന്ന് സാറ്റ്‌ലൈറ്റ് ഫോണും കണ്ടെടുത്തു. ഇത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതാണ്. ഇതിനൊപ്പമുണ്ടായിരുന്ന വിദേശ കപ്പല്‍ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട്. ഇതില്‍ ഏഴു വിദേശികളാണുള്ളത്. ഇവരുടെ കൈയില്‍ നിന്നും സാറ്റലൈറ്റ് ഫോണുകള്‍ പിടിച്ചിട്ടുണ്ട്. ഇവ വിശദമായ പരിശോധനക്കു വിധേയമാക്കി വരികയാണ്.
നേരത്തെ ആലപ്പുഴ തീരത്ത് വിദേശകപ്പലുകള്‍ എത്തുകയും ഇന്ധനം നിറക്കുകയും ചെയ്തത് വിവാദമായിരുന്നു. റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സമുദ്രാതിര്‍ത്തി 24 മണിക്കൂര്‍ നിരീക്ഷണം നടത്തുന്ന കോസ്റ്റ്ഗാര്‍ഡ് അറിയാതെ കപ്പല്‍ തീരത്തെത്തിയത് ഗുരുതരമായ വീഴ്ചയായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.