X

ഹൂത്തികളുടെ ആയുധകടത്തിന്റെ ഉറവിടം കണ്ടെത്തിയതായി സഖ്യസേന

റിയാദ് : യമനിലെ ഹുദൈദ, സലീഫ് തുറമുഖങ്ങൾ ഹൂത്തികളുടെ ആയുധ കള്ളക്കടത്തിന്റെ കേന്ദ്രമാണെന്ന് സഖ്യ സേന കണ്ടെത്തിയതായി സേന വക്താവ് ബ്രിഗേഡിയർ തുർക്കി അൽ-മാലികി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശനിയാഴ്ച്ച പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകൾ അനുബന്ധമായ മറ്റു ആയുധങ്ങളും കടത്തുന്നതിന് ഹൂത്തികൾ ഈ തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാണ് കണ്ടെത്തൽ. യമൻ ഭരണകൂടത്തിന് സുസ്ഥിരമായ ഭരണം കാഴ്ച വെക്കാൻ സഖ്യസേനയുടെ എല്ലാ പിന്തുണയും നൽകുമെന്ന് കേണൽ തുർക്കി അറിയിച്ചു. ഇറാൻ സഹായത്തോടെ ഹൂത്തികൾ നടത്തി വരുന്ന വിഘടന പ്രവർത്തനങ്ങൾ ശക്തമായി നേരിടാൻ ലോക രാജ്യങ്ങളും അറബ് സഖ്യവും അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

അതേസമയം യമനിലും സഊദിയിലും മിസൈൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഹൂത്തികളുടെ താവളങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം സഖ്യസേനയുടെ ശക്തമായ തിരിച്ചടിയുണ്ടായി. ശബ്‌വ, മആരിബ് തുടങ്ങിയ ഗവർണ്ണറേറ്റുകളിൽ നടത്തിയ തിരിച്ചടിയിൽ 390 ഹൂത്തി അനുകൂലികൾ കൊല്ലപ്പെട്ടു. 28 ഓപ്പറേഷനുകളിലായി ഹൂത്തികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി മആരിബിൽ നടത്തിയ എയർ സ്‌ട്രൈക്കിൽ 150 ഓളം തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചു. ശബ് വയിൽ 35 ഓപറേഷനുകളിലായി നടന്ന പോരാട്ടത്തിൽ 240 തീവ്രവാദ കേന്ദ്രങ്ങൾ നശിപ്പിച്ചതായും ഇരു കേന്ദ്രങ്ങളിലുമായി 44 സൈനിക വാഹനങ്ങൾ തകർന്നു.

Test User: