സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. ആര്‍ബിഐ കേരളത്തിന്റെ ആവശ്യം തള്ളി. ലോകസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചതാണ് ഇക്കാര്യം.
ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സൊ റിസര്‍ബാങ്ക് അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാന്‍ ആവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ 7 പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.
ഇത്തരം സംഘങ്ങള്‍ പേരിനോടൊപ്പം ബാങ്ക് എന്ന ചേര്‍ക്കരുത്. വോട്ടവകാശമുള്ള അംഗങ്ങളില്‍നിന്ന് അല്ലാതെ നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിബന്ധനകള്‍ ആര്‍ബിഐ ഉത്തരവില്‍ ഉള്ളത്.2020 സെപ്റ്റംബര്‍ 29 ന് നിയമം നിലവില്‍ വന്നെങ്കിലും കേരളം നടപ്പാക്കിയിട്ടുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.