രാജ്യത്ത് സി.എന്‍.ജി വില കുതിക്കുന്നു. പൊള്ളുന്ന പെട്രോള്‍ വില വര്‍ധനയില്‍ നിന്നും ആശ്വാസം കിട്ടാന്‍ സി.എന്‍.ജി വാഹനം വാങ്ങിയവര്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മുബൈയില്‍ ഒരു കിലോ സി.എന്‍.ജിക്ക് 89.50 രൂപയാണ് വില. 21 മാസത്തിനിടെ കൂടിയത് ഏകദേശം 81 ശതമാനമാണ്. 49.40 രൂപയില്‍ നിന്നാണ് ഇപ്പോള്‍ 89.50 രൂപയായി ഉയര്‍ന്നത്. ഇപ്പോള്‍ സി.എന്‍.ജിയും പെട്രോളും തമ്മിലുള്ള വ്യത്യാസം ആകെ 16.79 രൂപ മാത്രമാണ്. 21 മാസങ്ങള്‍ക്ക് മുമ്പ് 44.09 രൂപയായിരുന്നു വ്യത്യാസം.