മുഖ്യമന്ത്രിയുടെ പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കുറെ നാളായി ആര്‍എസ്എസ് ശൈലിയില്‍ ഉള്ളതെന്ന് കെ മുരളീധരന്‍. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് ഇപ്പോള്‍ കയ്യിലുള്ളതെന്നും ഒരു 1987 മോഡല്‍ പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
പി ആര്‍ ഏജന്‍സിയാണ് പിണറായി വിജയന്റെ പ്രധാന ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായെന്നും പി ആര്‍ ഏജന്‍സിക്കെതിരെ ദേശദ്രോഹ പ്രവര്‍ത്തനത്തിന് കേസെടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു. അതു പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്നും കെ മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേര് മുഖ്യമന്ത്രി എടുത്തു പറയുന്നത് ആര്‍എസ്എസിനെ സന്തോഷിപ്പിക്കാനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് നേരിട്ട് പറയാന്‍ മടിയുള്ളതാണ് പിആര്‍ ഏജന്‍സിയെകൊണ്ട് പറയിപ്പിച്ചതെന്നും കെ മുരളീധരന്‍ പറഞ്ഞു.
പിണറായി വിജയന്‍ ഒഴിഞ്ഞുപോകണമെന്നും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മാത്രം കമ്മ്യൂണിസ്റ്റുകള്‍ കൂടാത്തതിന്റെ കാരണം ഉതൊക്കെയാമെന്നും മോദിയുടെ അനുയായികളാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.