X

‘തൊഴിലാളി ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നു’; മാപ്പ് പറയണമെന്ന് അനൗണ്‍സേഴ്‌സ് യൂണിയന്‍

അടിസ്ഥാന വര്‍ഗത്തിന്റേയും തൊഴിലാളികളുടേയും ശബ്ദം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്നുവെന്ന് കേരള സ്റ്റേറ്റ് അനൗണ്‍സേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി. അനൗണ്‍സ്‌മെന്റ് ഉപജീവനമാക്കിയ തൊഴിലാളികളുടെ ആത്മാഭിമാനത്തിനു ക്ഷതമേല്‍പ്പിക്കുന്ന സംഭവമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കാസര്‍ഗോട്ടെ സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെഎസ്എയു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തുടര്‍ച്ചയായി തൊഴിലാളി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതയാണ് മുഖ്യമന്ത്രിയില്‍ നിന്നുമുണ്ടാകുന്നത്. മുഖ്യമന്ത്രിക്ക് അടിസ്ഥാന വര്‍ഗത്തിന്റെ ശബ്ദങ്ങള്‍ പോലും അലോസരമുണ്ടാക്കുന്നുവെന്നതിന്റെ തെളിവാണ് കാസര്‍കോട്ടെ സംഭവമെന്നും യൂണിയന്‍ കുറ്റപ്പെടുത്തി.

webdesk15: