തിരുവനന്തപുരം: ബാബറി മസ്ജിദ് പെളിച്ചിട്ടുണ്ടോ, ബാബറി മസ്ജിദ് ഉണ്ടായിരുന്നോ എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയണമെന്ന് സി.എം.പി. ബാബറി മസ്ജിദിന്റെ വിധി നീതി നിഷേധമാണ്. അതുകൊണ്ട് തന്നെ സി.എം.പി ഒക്ടോബര്‍ രണ്ട് ‘നീതി നിഷേധ ദിനം’ ആയി ആചരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ബാബറി മസ്ജിദ് പൊളിച്ച ആളുകളെ കണ്ടുപിടിച്ച് കേസ് എടുക്കണമെന്നും സി.എം.പി ആവശ്യപ്പെട്ടു.
നാളത്തെ ഗാന്ധിജയന്തി ദിനം ‘നീതി നിഷേധ ദിനം’ ആയി ആചരിക്കാന്‍ എല്ലാ ജനാധിപത്യ വാദികളോടും സി.എം.പി. അഭ്യര്‍ത്ഥിച്ചു. രാജ്യം ഇങ്ങനെ മുന്നോട്ടു പോകാന്‍ പാടില്ല എന്നുള്ള സന്ദേശം ജനങ്ങളിലേക്ക് കൊടുക്കാന്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളും സംഘടനകളും തയ്യാറാകണമെന്ന് സി.എം.പി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി. എന്‍ വിജയകൃഷ്ണന്‍ ആവശ്യപ്പെട്ടു.