X
    Categories: CultureMoreViews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി ഫണ്ട് കൈമാറാം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം. https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യു.പി.ഐ സംവിധാനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടക്കാം.

എസ്.ബി.ഐ, എസ്.ഐ.ബി, ഫെഡറല്‍ ബാങ്ക് എന്നിവക്ക് യു.പി.ഐ/ക്യു.ആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യു.പി.ഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും.

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് പെടിഎം, എയര്‍ടെല്‍ മണി, നെറ്റ് ബാങ്കിങ്, വി.പി.എ (keralacmdrf@sbi), ക്യു.ആര്‍ കോഡ് തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmrdf kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് state bank of india Ac/No: 67319948232 IFSC code: SBIN0070028, swift code:SBININBBT08, state bank of india, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നമ്പര്‍: 8330091573, 0471 2518310, 0471 2518684. ഇമെയില്‍: cmrdf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: