പട്ന: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന് സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ബിഹാറിലെ പട്ന ജില്ലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്.
പട്നയിലെ പലി ഗ്രാമത്തിലാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 23കാരനായ പ്രദീപ് കുമാര്‍ എന്നയാളാണ് മരിച്ചത്. ഇയാളുടെ സുഹൃത്തും മയക്കുമരുന്നിന് അടിമയുമായ പ്രിന്‍സ് കുമാര്‍ എന്നയാളാണ് പ്രതി. ശനിയാഴ്ച 11.30ഓടെയാണ് കൊലപാതകം അരങ്ങേറിയത്.
ചെറിയ പായ്ക്കറ്റ് കഞ്ചാവ് വാങ്ങാന്‍ പ്രിന്‍സ് പ്രദീപിനോട് 50 രൂപ ചോദിച്ചു. എന്നാല്‍ പ്രദീപ് ഇത് നല്കാന് വിസമ്മതിച്ചു. ഇരുവരും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടായി. അതിനിടെ പ്രിന്‍സ് കത്തിയെടുത്ത് പ്രദീപിന്റെ നെഞ്ചില്‍ അഞ്ച് തവണ കുത്തുകയായിരുന്നു. പ്രദീപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.