കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. ചെറുവാടി പഴംപറമ്പില്‍ മുഹ്‌സിലയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.