ചെറുതോണി: അടിമാലി മാങ്കടവില്‍നിന്നു കാണാതായ കമിതാക്കളുടെ മൃതദേഹം പാല്‍ക്കുളം മേട്ടില്‍ കണ്ടെത്തി. മരക്കൊമ്പില്‍ പെണ്‍കുട്ടിയുടെ ചുരിദാര്‍ ഷാളില്‍ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അഞ്ച് ദിവസം മുന്‍പാണ് ഇവരെ കാണാതായത്.
അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടില്‍ വിവേക് (21), മൂന്നുകണ്ടത്തില്‍ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. യുവാവ് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനാണ്. ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.
ഇടുക്കി ഡെപ്യൂട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വനം വകുപ്പ് വാച്ചര്‍മാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.