X

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: കെ.പി.എ. മജീദ്

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പുതുമയില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് പുതുമയില്ലെന്ന് കെ.പി.എ. മജീദ് പറഞ്ഞത്.

‘ 2017ലാണ് ഈ നിയമം വന്നത്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ല്‍ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടന്‍ നടപ്പാക്കില്ലെന്ന് പറയുന്നതില്‍ പുതുമയില്ല’ മജീദ് പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ ആവശ്യം നിയമം പിന്‍വലിക്കണമെന്നാണെന്നും അതിനാല്‍ സമരവുമായി മുന്നോട്ടുപോകുമെന്നും മജീദ് അറിയിച്ചു.വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്നും ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയില്‍ നില്‍ക്കുകയാണെന്നും മജീദ് പറഞ്ഞു.

Test User: