കോഴിക്കോട്: അധികാരം ലഭിക്കുമ്പോഴെല്ലാം മുസ്്ലിംകളെ ഉന്നം വെച്ച് സി.പി.എം അപമാനിക്കുകയാണെന്ന് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. ദേവസ്വത്തില്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് മാത്രം നിയമനമെന്ന നിബന്ധനയും ബോര്‍ഡും രൂപീകരിച്ചവര്‍ വഖഫ് ബോര്‍ഡില്‍ പി.എസ്.സിക്ക് വിട്ട് നുണ പ്രചരിപ്പിക്കുകയാണ്. മുസ്ലിം ലീഗ് വഖഫ് സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാറിനൊരു താല്പര്യവുമില്ല, വഖഫ് ബോര്‍ഡ് നിര്‍ദേശ പ്രകാരമാണിതെന്നാണ് പണ്ഡിതരുടെ മുഖത്തു നോക്കി പോലും പിണറായി കളളം പറഞ്ഞത്. പരമാവധി ദ്രോഹിച്ച് നാലു കഷ്ണം ബീഫ് വരട്ടിയാല്‍ മുസ്്ലിം വോട്ടു തട്ടാമെന്നാണ് വ്യാമോഹം. സദ്ദാമിനെ പറഞ്ഞ് പോലും മുസ്്ലിം വോട്ടു തട്ടിയവരാണ് സി.പി.എം. എന്നും ഇതു നടക്കില്ല. മുസ്്ലിംകളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ സമയമായി. വഖഫ് ബോര്‍ഡിന്റെ അധികാരം വകവെച്ചു കൊടുക്കുന്ന പുതിയ നിയമം നടത്തിയേ മതിയാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.