X

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കണം: കുഞ്ഞിന് മരുന്ന് വാങ്ങാന്‍ സമ്മതിക്കാതെ പൊലീസ്

മുഖ്യമന്ത്രിയ്ക്ക് സുരക്ഷയൊരുക്കുന്നതിന്റെ പേരില്‍ കുഞ്ഞിന് മരുന്ന് വാങ്ങാന്‍ ഇറങ്ങിയ യുവാവിനെ തടഞ്ഞ് പൊലീസ്. അങ്കമാലി കാലടിയില്‍ ഇന്നലെയാണ് സംഭവം. മരുന്ന് വാങ്ങാന്‍ എത്തിയ ആളെയും മരുന്ന് കടയുടെ ഉടമയെയും പൊലീസ് ഭീഷണിപ്പെടുത്തി. തന്റെ കുഞ്ഞിന് പനിയാണെന്നും മരുന്ന് വാങ്ങണമെന്നും പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോള്‍ ‘കൂടുതല്‍ വര്‍ത്തമാനം പറയാതെ വണ്ടി എടുത്തോണ്ട് പോ’ എന്നായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് അയാള്‍ കാര്‍ മാറ്റിയിട്ടു.

തുടര്‍ന്ന് കാറിലേക്ക് മരുന്ന് കൊണ്ടുകൊടുക്കാന്‍ ശ്രമിച്ച കട ഉടമയോട് ‘കൂടുതല്‍ കളിച്ചാല്‍ തന്റെ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിക്കു’മെന്നായിരുന്നു ഭീഷണി. ഞായറാഴ്ച ആയതിനാല്‍ പല മെഡിക്കല്‍ ഷോപ്പുകളും അവധിയായിരുന്നു. അത്‌കൊണ്ട് തന്നെ ഒരുപാട് അന്വേഷിച്ചാണ് കോട്ടയം സ്വദേശികളായ ദമ്പതികള്‍ കാലടിയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയത്.

webdesk14: