X

‘ഡ്.ജി.പി യുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തന്‍’ കെവിന്റെ വീട്ടിലേക്കില്ലെന്ന് മുഖ്യമന്ത്രി

 

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്‍ പി. ജോസഫിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ആവശ്യമായ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പിടിച്ചു. ജോലിയില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. അതാണ് ഇപ്പോള്‍ പ്രധാനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കെവിന്റെ വീട്ടില്‍ പോകുന്നതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ വീണ്ടും ചോദ്യം ഉന്നയിച്ചെങ്കിലും ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഡിജിപിയുടെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടനാണോയെന്ന ചോദ്യത്തിന് സന്തുഷ്ടനാണെന്നായിരുന്നു മറുപിടി. സിജിപിയെന്ന നിലയില്‍ അദ്ദേഹം ചുമതലകള്‍ നിറവേറ്റുന്നുണ്ട്. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സേനയെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

chandrika: