12 ദിവസത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കേരളത്തില്‍ തിരിച്ചെത്തി. അമേരിക്ക,ക്യൂബ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇന്ന് പുലര്‍ച്ചയോടെ തിരിച്ചെത്തിയത്.
അതേസമയം അമേരിക്കന്‍ സന്ദര്‍ശനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിച്ചു. നാളെ യുഎന്‍ ആസ്ഥാനത്തെ യോഗദിന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും.മണിപ്പൂരിലെ ആഭ്യന്തര കാലാപം പാടെ അവഗണിച്ചാണ് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനം. മണിപ്പൂരില്‍ നിന്നുള്ള പ്രതിപക്ഷ എംഎല്‍എമ്മാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോലുമായില്ല.