തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോവുന്നു. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹത്തെ വിധേയമാക്കുന്നത്. യു.എസിലെ മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാകും അദ്ദേഹം ചികിത്സ തേടുക.
ഓഗസ്റ്റ് 19ന് കേരളത്തില്‍ നിന്നും പോവുന്ന മുഖ്യമന്ത്രി സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക. ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.
കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസം മുഖ്യമന്ത്രി യുഎസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനികില്‍ എത്തിയതായാണ് വിവരം. കഴിഞ്ഞ മാർച്ച് മൂന്നിനു മുഖ്യമന്ത്രി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ അതു പതിവായുള്ള മെഡിക്കൽ പരിശോധന മാത്രമാണെന്നായിരുന്നു സർക്കാർ അറിയിപ്പ്.