കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍പ്പുകള്‍ മാത്രം നോക്കിയാല്‍ ഒന്നും ചെയ്യാനാകില്ലന്നും. ചിലര്‍ക്ക് എന്തും എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും അവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നും നാടിന്റെ അഭിവൃദ്ധിക്ക് വികസനം ആവശ്യമാണെന്നും മുഖ്യമന്ത്രി
എതിര്‍പ്പുകള്‍ മാത്രം കണക്കിലെടുത്ത് കാര്യങ്ങള്‍ ചെയ്യാനാകില്ല. എതിര്‍പ്പുകാരുടെ എതിര്‍പ്പുകള്‍ അവസാനിപ്പിച്ച് കാര്യങ്ങള്‍ നടത്താനാവില്ല. എതിര്‍ക്കാനായി മാത്രം കുപ്പായം തയ്പ്പിച്ചിരിക്കുന്ന കുറേ ആളുകളുണ്ട്. അവര്‍ അവരുടെ വഴിക്ക് നീങ്ങട്ടെ, നമുക്ക് നമ്മുടെ വഴിക്ക് നീങ്ങാം. നാടിന്റെ അഭിവൃദ്ധിക്ക് വികസനം ആവശ്യമാണ്. ഇതിന് ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് പ്രസംഗത്തില്‍ പറഞ്ഞു.
അതേസമയം കണ്ണൂര്‍ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയ്ക്ക് സാധ്യത തേടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണും. കേന്ദ്രമന്ത്രി ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചക്ക് പിണറായി വിജയന്‍ സമയം ചോദിച്ചിട്ടുണ്ട്.
കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ സമര രീതി മാറ്റാനൊരുങ്ങുകയാണ് വയല്‍ക്കിളികള്‍. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മാത്രം വയല്‍ വഴി മേല്‍പ്പാലം നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടാണ് വയല്‍ക്കിളികള്‍ക്കുളളത്. അതിനിടെ സമരം സംസ്ഥാന വ്യാപമാക്കാനുള്ള ഒരുക്കത്തിലാണ് വയല്‍ക്കിളികള്‍.
സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വയലില്‍ പന്തല്‍ കെട്ടി സമരം ചെയ്യുന്നതിന് പകരം പൊതുജനങ്ങളിലേക്ക് സമരം എത്തിക്കാനാണ് തീരുമാനം. സമരത്തിന് കൂടുതല്‍ ജനശ്രദ്ധ കിട്ടാനായി മഹാരാഷ്ട്ര മാതൃകയില്‍ ലോങ് മാര്‍ച്ച് നടത്തുന്ന കാര്യവും വയല്‍ക്കിളികള്‍ ആലോചിക്കുന്നുണ്ട്.