തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ലിംഗസമത്വ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഇതില്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ലെന്നും സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പൊതു നിര്‍ദേശം പുറപ്പെടുവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിഐയും ചേര്‍ന്ന് ഉചിതമായ യൂണിഫോം തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലിംഗനീതിയും ലിംഗസമത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ആവശ്യപ്പെട്ട് മുന്‍ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.