കൊല്ലം: സങ്കുചിത രാഷ്ട്രീയ താല്‍പര്യസംരക്ഷണത്തിനായി യോഗ്യതയില്ലാത്തവരെ കേരളത്തിലെ സര്‍വകലാശാലകളില്‍ ഉന്നത പദവികളില്‍ നിയമിച്ച് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ത്ത സര്‍ക്കാരിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ കത്ത്. ഗവര്‍ണര്‍ ചെല്ലികൊടുത്ത സത്യപ്രതിജ്ഞ വാചകത്തിലെ ലംഘനം മുഖ്യമന്ത്രി നടത്തിയിരിക്കുന്നു എന്നാണ് കത്തിന്റെ ഉളളടക്കം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവണര്‍ക്ക് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി പ്രതികരിക്കേണ്ട ദുസ്ഥിതി ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് പ്രാബല്യത്തിലുളള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അതീധനാണ് താനെന്ന മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യം ഭരണഘടനാപരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ നിയമവ്യവസ്ഥകള്‍ ലംഘിക്കുന്നു എന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ അതീവ ഗുരുതരമാണ്. നിയമലംഘനങ്ങള്‍ ഗവര്‍ണര്‍ തന്നെ അക്കമിട്ട് നിരത്തുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയില്ല.