X

അന്‍വറിനെ എതിര്‍ക്കാന്‍ മലപ്പുറത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; സ്വര്‍ണക്കടത്ത് ഇടപാടുകളിലെ ആരോപണങ്ങള്‍ക്ക് മറുപടിയില്ല

അൻവറിനെ എതിർക്കാനെന്ന പേരിൽ മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് തെളിവുകളോ രേഖകളോ ഇല്ലാതെ സംഘ്പരിവാർ ഭാഷയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ ആക്ഷേപങ്ങൾ ചൊരിഞ്ഞത്.

മലപ്പുറത്ത് നിന്ന് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, ഹവാല പിടികൂടുന്നുണ്ടെന്നും ഇതെല്ലാം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സംഘത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി പറയുന്നില്ല.

കാലങ്ങളായി സംഘ്പരിവാർ ഉപയോഗിക്കുന്ന പ്രൊപ്പഗണ്ട ഏറ്റുപിടിക്കുകയും ചെയ്തു. 123 കേസ് പിടിച്ചു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു കേസിന്റെ വാലും തുമ്പും പോലും അവതരിപ്പിക്കുന്നില്ല. ഈ സ്വർണ്ണം പോലീസ് അടിച്ചുമാറ്റുന്നു എന്ന ആരോപണത്തിനും മറുപടിയില്ല.

കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയൻ ഒന്നുകിൽ ഈ കാര്യങ്ങൾ മറച്ചുവെക്കുകയോ, അല്ലെങ്കിൽ അദ്ദേഹത്തെ ആരെല്ലാമോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

webdesk17: