X

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് ഫലം നെഗറ്റീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇരുവര്‍ക്കും ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. മറ്റു മന്ത്രിമാരുടെയും പരിശോധനാ ഫലം ഉടന്‍തന്നെ പുറത്തുവരും. മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കം നിരീക്ഷണത്തില്‍ പോകാനും കൊവിഡ് പരിശോധന നടത്താനും തീരുമാനമായത്.

കൊവിഡ് ബാധിതനായ മലപ്പുറം ജില്ലാകളക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയും ഏഴുമന്ത്രിമാരും സ്വയംനിരീക്ഷണത്തിലാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചീഫ് സെക്രട്ടറിയും സ്വയംനിരീക്ഷണത്തില്‍ പോയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും കരിപ്പൂരിലെത്തിയിരുന്നെങ്കിലും നിരീക്ഷണത്തില്‍ പോയിട്ടില്ല.

Test User: