മുഖ്യമന്ത്രി ഭരണകാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്നും രാജ്ഭാവനിലേക്ക് വരുന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുന്നില്ല. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകള്‍ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജന്‍ വന്നിട്ട് കാര്യമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കരുവന്നൂര്‍ ബാങ്കില്‍ പരാാതി ലഭിച്ചാല്‍ വിശദീകരണം തേടുമെന്നും ഗവര്‍ണര്‍ അറിയിച്ചു.
നേരത്തെ സംസ്ഥാന സര്‍ക്കാറിന്റെ ബില്ലുകളില്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നു എന്ന പരാതിയുമായി ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു.