കണ്ണൂര്‍: മമ്പറം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം നാല് ബോംബുകള്‍ കണ്ടെത്തി. ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗവും ഇതിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് മമ്പറത്തെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി ഗുണ്ടാ സംഘമാണെന്നാണ് സിപിഎം ആരോപണം.