X

ബാങ്കില്‍ ക്യൂ നിന്നവര്‍ക്കു പൊലീസിന്റെ ക്രൂര മര്‍ദ്ദനം

ഫത്തേപൂര്‍: 500 1000 നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി രാജ്യത്ത് തുടരുന്നു. നോട്ട് പിന്‍വലിക്കല്‍ നടപടി വിജയിച്ചെന്നും ബാങ്കുകളിലെ ക്യൂ കുറഞ്ഞെന്നുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രസ്താവനക്കു ശേഷവും രാജ്യത്ത് പൊതുജനങ്ങളുടെ ദുരിതം തുടരുകയാണ്. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ ഇപ്പോഴും വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
അതേസമയം ഉത്തര്‍പ്രദേശില്‍ ബാങ്കില്‍ നോട്ടിന് വേണ്ടി ക്യൂ നിന്നവവര്‍ക്ക് പൊലീസില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റത് ചര്‍ച്ചയായിരിക്കുകയാണ്. ക്യൂ നില്‍ക്കുന്നവരെ മര്‍ദ്ദിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഫത്തേപൂരില്‍ ജില്ലയിലെ കിഷുണ്‍പൂരിലെ എസ്ബിഐ ശാഖയില്‍ നോട്ടിനായി ക്യൂ നിന്ന കര്‍ഷകര്‍ക്കാണ് പൊലീസില്‍ നിന്നും ക്രൂര മര്‍ദനമേറ്റത്. ക്യൂവില്‍ നിന്നവര്‍ ബാങ്കിലേക്ക് കടക്കുമ്പോള്‍ കൈയ്യിലിരുന്ന ലാത്തി ഉപയോഗിച്ച് പൊലീസ് ആളുകളെ അടിക്കുകയായിരുന്നു. അടിക്കിടയില്‍ ലാത്തി ഒടിഞ്ഞുപോലുന്നതും ദൃശ്യത്തിലുണ്ട്. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം ബാങ്കില്‍ ക്യൂ നിന്നവരെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സംഭവത്തില്‍ ഉത്തരവാദികളായ ഫതേപൂര്‍ എസ്.പി റാം കിഷോറിനേയും കിശന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ സഞ്ചയ് കുമാര്‍ യാധവിനേയും സസ്പന്റു ചെയ്തു.

വീഡിയോ കാണാം

chandrika: