X

ക്ലബ് ഫുട്ബോൾ സൗഹൃദം; ഷൂട്ടൗട്ടിൽ സിറ്റിയെ വീഴ്ത്തി ബാഴ്സലോണ

ഓര്‍ലാഡോ സിറ്റിയില്‍ നടന്ന പ്രീ സീസണ്‍ മത്സരത്തില്‍ ബാഴ്‌സലോണ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആയിരുന്നു ബാഴ്‌സലോണയുടെ വിജയം. മത്സരം നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് പെനാല്‍റ്റിക്കുകള്‍ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുകയായിരുന്നു.

മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റില്‍ പാവോ വിക്ടറിലൂടെ ആണ് ബാഴ്‌സലോണ ആദ്യം ലീഡ് എടുത്തത്. 39ആം മിനിറ്റില്‍ റീലിയിലൂടെ മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചു. ആദ്യപകുതിയുടെ അവസാനം ബാഴ്‌സലോണ ലീഡ് തിരിച്ചു പിടിച്ചു. രണ്ടാം പകുതിയില്‍ ഗ്രീലിഷിലൂടെ ഒരു ഗോള്‍ കൂടെ അടിച്ചു കളി സമനിലയില്‍ ആക്കി എങ്കിലും അവസാനം ഒരു പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.

webdesk13: