ഹിമാചലില്‍ മേഘവിസ്ഫോടനം; 7 മരണം; അഞ്ചുപേരെ കാണാതായി

ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ ഉണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. അഞ്ചു പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടു വീടുകളും ഗോശാലകളും ഒലിച്ചുപോയി. സോളന്‍ ജില്ലയിലെ ജാടോണ്‍ ഗ്രാമത്തിലാണ് മിന്നല്‍ പ്രണയം ഉണ്ടായത്.

കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചലില്‍ ജൂണ്‍ മുതല്‍ ഉണ്ടായ മടക്കെടുതിയില്‍ മരണം ഇതുവരെ 257 ആയി.

webdesk11:
whatsapp
line