X
    Categories: MoreViews

ഇന്ന് എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍: ഇനി സംഭവിക്കുക 70 വര്‍ഷത്തിന് ശേഷം

ദുബൈ: ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അതിന്റെ പരമാവധി വലിപ്പത്തില്‍ ദൃശ്യമാകുന്ന എക്‌സ്ട്രാ സൂപ്പര്‍ മൂണ്‍ ഇന്ന് ദൃശ്യമാകും. 1948നു ശേഷം ഭൂമിയുമായി ഏറ്റവും അടുത്ത് ചന്ദ്രന്‍ എത്തുന്ന സമയം കൂടിയാണിത്. തിങ്കളാഴ്ച വൈകീട്ട് ഏഴ് മുതല്‍ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാവും. ചന്ദ്രന്‍ 216,486 മൈല്‍ (348,400 കി.മീ) അടുത്തു കൂടി കടന്നു പോകും. ശരാശരിയില്‍ നിന്നും 22,000 മൈല്‍ (35,400 കി.മീ) അടുത്താണിത്.

കോഴിമുട്ട ആകൃതി ആയതിനാലാണ് ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദൂരം വ്യത്യാസപ്പെടുന്നത് എന്നാണ് കണക്കാക്കുന്നത്. സാധാരണ പൂര്‍ണ ചന്ദ്രനേക്കാള്‍ 14 ഇരട്ടി വലിപ്പത്തിലും 30 ഇരട്ടി ശോഭയിലുമാണ് സൂപ്പര്‍മൂണുകള്‍ കാണപ്പെടുകയെന്ന് നാസ വ്യക്തമാക്കുന്നു. ബഹിരാകാശ ശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് നൊള്ളെ 1979ലാണ് പ്രതിഭാസത്തിന് സൂപ്പര്‍മൂണ്‍ എന്ന പേരു നല്‍കിയത്. ഇന്നല്ലെങ്കില്‍ പിന്നീട് 70 വര്‍ഷത്തോളം കാത്തിരിക്കണം ഇത്തരമൊരു പ്രതിഭാസത്തിന് സാക്ഷിയാകാന്‍. എന്നാല്‍ സാധാരണ സൂപ്പര്‍ മൂണ്‍ 2034ല്‍ ദൃശ്യമാകും.

chandrika: