X

കണ്ടൈനറില്‍ നിന്ന് രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നു; 475 കുട്ടികള്‍ക്ക് അണുബാധ

ന്യൂഡല്‍ഹി: കണ്ടൈനറില്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ 475 കുട്ടികള്‍ അണുബാധമൂലം ആസ്പത്രിയില്‍. ശനിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. വൈകുന്നേരത്തോടെ കുട്ടികള്‍ അപകടനില തരണം ചെയ്തതായി അറിയിച്ചെങ്കിലും 70ഓളം കുട്ടികള്‍ ഇപ്പോഴും ആസ്പത്രിയില്‍ ചികിത്സയില്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു.

കീടനാശിനികള്‍ക്ക് ഉപയോഗിക്കുന്ന ക്ലോറോ മീഥൈല്‍പിരിഡിന്‍ വാതകമടങ്ങിയ കണ്ടൈനറാണ് ചോര്‍ന്നത്. ചൈനയില്‍ നിന്നുമെത്തിയ കണ്ടൈനര്‍ തുഗ്ലക്കാബാദിലെ ഡിപ്പോയില് നിന്നും ഹരിയാനയിലെ സോനിപറ്റിലേക്ക് കൊണ്ടുപോകാനുള്ളതായിരുന്നു. ഏകദേശം പുലര്‍ച്ചെ 4.30ഓടെയാണ് കണ്ടൈനറില്‍ നിന്നും രാസപദാര്‍ത്ഥങ്ങള്‍ ചോര്‍ന്നതായി പരിശോധനയില്‍ കണ്ടത്.

റാണി ഝാന്‍സി സര്‍വോദയ കന്യ വിദ്യാലയം ചോര്‍ച്ച സംഭവിച്ച സ്ഥലത്തിനടുത്തായിരുന്നു. ഇതാണ് കൂടുതല്‍ കുട്ടികള്‍ക്ക് അണുബാധയേല്‍ക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

chandrika: