തിരുവനന്തപുരം:2018-ലെ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് പ്രകാരം കേരളത്തിലെ എല്ലാ ചികിത്സാ വിഭാഗങ്ങളിലുമുള്ള ആശുപത്രികള്‍, ലബോറട്ടറികള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ നേടാത്ത സ്ഥാപനങ്ങളില്‍ നിന്ന് നിയമപ്രകാരം അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കും.